ടെക് ട്രാവല്‍ ഈറ്റ് സുജിത് ഭക്തന്‍ ഇനി മുള ഉല്‍പ്പന്ന വ്യാപാരിയാവും- ടാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു–
കൊച്ചി: ട്രാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു, പ്രമുഖ വ്‌ളോഗറായ സുജിത് ഭക്തന്‍ ദുബായില്‍ പുതിയ ബിസിനസ് ആരംഭിക്കുന്നു.
കേരളത്തില്‍ ട്രാവര്‍ വ്‌ളോഗുകള്‍ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച സുജിത്തിന്റെ ടെക് ട്രാവല്‍ ഈറ്റ് എന്ന യുട്യൂബ് ചാനലിന് 16.5 ലക്ഷം വരിക്കാരുണ്ട്.
കെ.എസ്.ആര്‍.ടി.സിയേക്കുറിച്ച് ആനവണ്ടി എന്ന പേരിലുള്ള ഒരു ബ്ലോഗ് ഇദ്ദേഹം ആരംഭിച്ചിരുന്നു.
കടുത്ത മല്‍സരം നിലനില്‍ക്കുന്ന ട്രാവല്‍ വ്‌ളോഗിങ്ങ് രംഗത്ത് നിരവധി തിരിച്ചടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് സുജിത് ഭക്തനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.
ദുബായ് കേന്ദ്രമാക്കി ബാംബു അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ ബിസിനസാണ് ആരംഭിക്കുന്നതെന്ന് ഇന്നലെ സ്വന്തം ചാനലിലൂടെ സുജിത്ത് വെളിപ്പെടുത്തി.
സുഹൃത്തുക്കളായ ഷഹീര്‍, ഗഫൂര്‍ എന്നിവരുമായി ചേര്‍ന്നാണ് ബിസിനസ് ആരംഭിക്കുന്നതെന്ന് സുജിത് പറഞ്ഞു.
അടുത്തിടെ നടത്തിയ മോസ്‌കോ യാത്രകള്‍ ഉള്‍പ്പെടേയുള്ള വ്‌ളോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതും ഈ രംഹത്ത് ഉണ്ടായ നിരവധി പ്രശ്‌നങ്ങളുമൊക്കെയാണ് സുജിത്തിനെ വഴിമാറ്റിയത്.
ട്രാവല്‍ വ്‌ളോഗുകള്‍ക്ക് പ്രസക്തിയില്ലാത്ത ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നതെന്ന വെളിപ്പെടുത്തലും സുജിത് നടത്തിയിരുന്നു.