കേസ് കൊണ്ട് കാര്യമില്ല- മഴപെയ്തതല്ലേ തെളിവൊന്നും കിട്ടില്ല എന്ന് സ്വന്തം പരിയാരം പോലീസ്-കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം.

പരിയാരം: കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു.

അടുത്തദിവസം ഭണ്ഡാരം തുറന്നതിനാല്‍ പണം അധികം ഉണ്ടാവില്ലെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു.

ഒരാഴ്ച്ച മുമ്പും ഇവിടെ പൂട്ട്‌പൊളിച്ച് മോഷണം നടന്നിരുന്നുവെങ്കിലും പ്രതിയെ പിടിച്ചിട്ടും പോലീസ് കേസെടുക്കാതെ വിടുകയായിരുന്നുവെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ധനഞ്ജയന്‍ പറഞ്ഞു.

ഈ ക്ഷേത്രത്തില്‍ സ്ഥിരമായി മോഷണം നടത്തുന്ന കള്ളനെ പിടികൂടിയെങ്കിലും പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

മഴപെയ്തതിനാല്‍ ഫിംഗര്‍പ്രിന്റ് തെളിവുകളൊന്നും ഉണ്ടാവില്ലെന്നും, വേണമെങ്കില്‍ കേസെടുക്കാമെന്നല്ലാതെ കേസ് കോടതിയിലെത്തിയാല്‍ തെളിവില്ലാത്തതിനാല്‍

ശിക്ഷയുണ്ടാവില്ലെന്നും പറഞ്ഞ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒഴിവാക്കിയതായും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

പല തവണ ഇവിടെമോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പരിയാരം പോലീസിന് സാധിച്ചിട്ടില്ല.

പ്രമാദമായ സദാശിവപുരം ക്ഷേത്രത്തിലെ വിഗ്രഹകവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളിലൊന്നും പ്രതികളെ കണ്ടെത്താന്‍ പരിയാരം പോലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ മോഷണവിവരമറിഞ്ഞ് പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.