കുറ്റൂരില്‍ നിന്ന് കവര്‍ന്നത് 62 പവന്‍-പോലീസ് അന്വേഷണം തുടങ്ങി.

മാതമംഗലം: കുറ്റൂരിലെ കവര്‍ച്ചയില്‍ മോഷ്ടിക്കപ്പെട്ടത് 62 പവന്‍ സ്വര്‍ണം.

മാതമംഗലം കുറ്റൂരിലെ കൊവ്വല്‍ കളത്തില്‍ വീട്ടില്‍ (സഫിയ മന്‍സില്‍)കെ.കെ.നഫീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

21 ന് ഉച്ചക്ക് ഒരുമണിയോടെ നഫീസ അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു.

ഇന്ന് രാവിലെ ഒന്‍പതോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിയുന്നത്.

വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ഹാഫ്‌ഡോര്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ബെഡ്‌റൂമില്‍ ഷെല്‍ഫിലെ ബാഗില്‍ സൂക്ഷിച്ച 62 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു.

പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏകദേശം 62 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.