10 പവന്‍ സ്വര്‍ണ്ണവും 1,80,000 രൂപയും കവര്‍ന്നു-

ന്യൂമാഹി: വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് 10 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്നു.

ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുന്നോല്‍ ദേശീയ പാതയില്‍ റെയില്‍വേ ഗേറ്റിന് സമീപം മാപ്പിള സ്‌കൂളിനടുത്തുള്ള സുലേഖയുടെ സബിനാസ് വീട്ടിലാണ് കവര്‍ച്ച നടന്നത്.

പത്ത് പവന്‍ ആഭരണങ്ങളും 1,80,000 രൂപയും നഷ്ടപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ഇരുനില വീട്ടില്‍ കവര്‍ച്ച നടത്തിയത് രണ്ടംഗ സംഘമാണെന്നാണ് സൂചന.

ഉറങ്ങിക്കിടക്കുകയായിരുന്ന സുലേഖയുടെ കഴുത്തിലെ ചെയിന്‍ പൊട്ടിച്ചെടുക്കുന്നതിനിടയില്‍ കവര്‍ച്ചക്കാരനും സുലേഖയുമായി പിടിവലി നടന്നിരുന്നു.

പിടിവലിയില്‍ പൊട്ടിച്ചെടുത്ത ചെയിന്റെ ഒരു ഭാഗം സുലേഖക്ക് ലഭിച്ചിട്ടുണ്ട്.

അപ്പോഴേക്കും അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും കവര്‍ന്നിരുന്നു.

വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ രക്ഷപ്പെടുകയായിരൂന്നു.

സുലേഖയും മകളും മക്കളുമാണ് വീട്ടില്‍ താമസിച്ചു വരുന്നത്.

ന്യൂമാഹി പോലീസ് എത്തി പരിശോധന നടത്തി.

തൊട്ടടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നുണ്ട്.

കവര്‍ച്ചക്കാരെക്കുറിച്ച് സൂചന ലഭിച്ചതായിട്ടാണ് വിുവരം. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി വരുന്നുണ്ട്.