തിയേറ്റര്‍ വെറും തിയേറ്ററുകളല്ല-അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും സ്വപ്‌നക്കൂടുകള്‍-

Report–ഇ.സുഭാഷ് പട്ടുവം

തൃശൂര്‍: സിനിമാ തിയേറ്റര്‍ പ്രേമികളുടെ ആദ്യത്തെ സംസ്ഥാനതല സംഗമം  ഇരിങ്ങാലക്കുടയില്‍  നടന്നു.

രാജ്യത്ത് ആദ്യമായി നടന്ന സംഗമം സംവിധായകന്‍ ജിജു അശോകന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ പ്രദേശങ്ങളിലെ സിനിമാതിയേറ്ററുകളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യത്തില്‍ നിന്നാണ് ഇത്തരമൊരു സംഘടനക്ക് രൂപം കൊണ്ടത്.

30,000 പേര്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് പേജിന്റെ ഒന്നാം വാര്‍ഷികാഘോഷവും നടന്നു.

കേരളത്തിലെ എല്ലാ തിയേറ്ററുകള്‍ക്കും അമ്പരപ്പിക്കുന്ന ആരാധകവൃന്ദമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം.

ആല്‍ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജീഗോ തോമസ്, പ്രശോഭ, ഷാരോണ്‍ കോട്ടപ്പുറം, രാജേഷ്, റോബിന്‍ ആറ്റിങ്ങല്‍, മനോജ് ബിജു, മുഹമ്മദ് കരുനാഗപ്പള്ളി, സുരേഷ് വള്ളുവമ്പ്രം, അഷ്‌റഫ് ചേരമാന്‍, വിനോദ്, ആനന്ദ, അനീഷ്, കൃഷ്ണകുമാര്‍, നിധീഷ് എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും സ്വയം പരിചയപെടുത്തുകയും ആശംസകള്‍ നേരുകയും ചെയ്തു.

കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച്  ഇ.സുഭാഷ് പട്ടുവം, അതുല്‍ അഴീക്കോട്  പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിക്ക് എല്ലാവിധ സഹകരണവും നല്‍കിയ മാസ് തിയേറ്റര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് സ്‌നേഹോപഹാരവും നല്‍കി.

ഭക്ഷണത്തിനു ശേഷം പ്രതീക്ഷ ഭവനിലെ അറുപതോളം അന്തേവാസികള്‍ക്കൊപ്പം 777 ചാര്‍ളി സിനിമ കണ്ടു.

കുട്ടികള്‍ക്ക് സ്വീറ്റ് ബോക്‌സും നല്‍കി.

പരിപാടിയുടെ വിജയത്തിന് വേണ്ടി തിയേറ്ററില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി തന്ന മാസ് തിയേറ്റര്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വിമല്‍ വിജയന് പ്രത്യേക സ്‌നേഹോപഹാരവും നല്‍കി.