നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി ഉപ്പയും മകനും പിടിയില്‍-പിടികൂടിയത് 10 ലക്ഷം രൂപ വിലമതിക്കുന്നവ.
ചന്തേര: പിടിച്ചെടുത്തത് നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍. പോലീസ് പിടിയിലായ ഉപ്പയും മകനും മലബാറിലെ ഏറ്റവും വലിയ പുകയില ഉല്‍പ്പന്ന കടത്തുകാരെന്ന് പോലീസ്.
ഇന്ന് ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്.
കാസര്‍ഗോഡ് മധൂര്‍ നാഷണല്‍ നഗറില്‍ ജയ്മാതാ സ്ക്കൂളിന് സമീപത്തെ ബിസ്മില്ല ഹൗസില്‍ എ.വി.ഷമീര്‍(40) ഉപ്പ യൂസുഫ്(68) എന്നിവരാണ് പിടിയിലായത്.
ഒന്‍പത് വ്യത്യസ്ത ഇനങ്ങളില്‍ പെട്ട പുകയില ഉല്‍പ്പന്നങ്ങളാണ് കെ.എല്‍-56ഡബ്ള്യു-9284 വാഹനത്തില്‍ നിരവധി ചാക്കുകളിലായി ഉണ്ടായിരുന്നത് പോലീസ് ഇതിന്റെ കൃത്യമായ എണ്ണം പരിശോധിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് ഇവയെന്ന് പോലീസ് പറഞ്ഞു.
കാസര്‍ഗോഡ് ലോറിയില്‍ ഇറക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ലഭിക്കുന്നത് പ്രകാരം വാഹനത്തില്‍ എത്തിക്കുകയാണ് പതിവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
കോഴിക്കോടേക്ക് കൊണ്ടുപോകുന്ന സാധനങ്ങളാണ് ചന്തേര പോലീസ് പിടിച്ചെടുത്തത്. അടുത്തകാലത്ത് ജില്ലയില്‍ നടന്ന ഏറ്റവും വലിയ പുകയില ഉല്പ്പന്നവേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു.
10 ലക്ഷത്തോളം രൂപയാണ് ഇവയുടെ വില്‍പ്പന വിലയെന്ന് പോലീസ് പറഞ്ഞു.