തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടെറിയെ അസഭ്യം പറഞ്ഞെന്ന കേസില്‍ ജീവനക്കാരെ വെറുതെവിട്ടു.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടെറി-ഇന്‍ ചാര്‍ജ് ടി.വി.പുഷ്പകുമാരിയെ കാബിനില്‍കയറി ചീത്തവിളിക്കുകയും ചുരിദാര്‍ ഷാളില്‍ പിടിച്ചുവലിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതികളായ നാല് ജീവനക്കാരെയും കോടതി വെറുതെവിട്ടു.
സീനിയര്‍ ക്ലര്‍ക്ക് തിലകന്‍, ബ്രാഞ്ച് മാനേജര്‍ ഇന്‍ ചാര്‍ജ് വി.അഭിലാഷ്, അറ്റന്‍ഡര്‍ സുനോജ്, പിഗ്മി കളക്ടര്‍ വിനോദ് എന്നിവരെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് അനുരാജ് വെറുതെവിട്ടത്.
2020 ഫിബ്രവരി 11-നായിരുന്നു സംഭവം.
പ്രതികള്‍ക്ക് വേണ്ടി തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.