നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ യുവാവ് പോലീസ്പിടിയിലായി.

തളിപ്പറമ്പ്: നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ യുവാവ് പോലീസ്പിടിയിലായി.

മുക്കോല മലിക്കന്‍ വീട്ടില്‍ എം.അയൂബിനെയാണ്(38)ഇന്നലെ ഉച്ചക്ക് 2.30 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം പുകയില കൂള്‍ലിപ്, ഹാന്‍സ് എന്നിവ വില്‍പ്പന നടത്തുന്നതിനടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

9 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങല്‍ പിടിച്ചെടുത്തു. എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സിപി.ഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.