അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ചന്തേര: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശിയുടെ പേരില്‍ കേസെടുത്തു.

നെല്ലിക്കുന്ന് പാണൂര്‍ വീട്ടില്‍ എന്‍.എ. ഉമര്‍ഫാറൂഖിന്റെ(39)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്.

1 ന് രാത്രി 9.30 നാണ് കെ.എല്‍.14 എച്ച് 8940 ആപേ ഓട്ടോറിക്ഷ ചെറുവത്തൂര്‍ കെവ്വലില്‍ ഐസ് പ്ലാന്റിന് സമീപം ഡിവൈഡറില്‍ തട്ടി മറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് നിര്‍ത്തിയിട് ഓട്ടോറിക്ഷ ഗതാഗത തടസമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പത്തരയോടെ തന്തേര പോലീസ് എസ്.ഐ വിപിന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയത്.

ചാക്കുകളില്‍ എന്താണെന്ന് പോലീസ് അന്വേഷിച്ചപ്പോള്‍ ശരിയായ ഉത്തരം പറയാത്തതിനെ തുടര്‍ന്ന് പോലീസ് ചാക്ക് പൊളിച്ചു നോക്കിയപ്പോഴാണ് സംസ്ഥാനത്ത് നിരോധിച്ച എട്ട് ഇനം പുകയില ഉല്‍പ്പന്നങ്ങളാണെന്ന് മനസിലായത്.

2110 വലിയ പാക്കറ്റുകളിലായിട്ടാണ് ഇത് ചാക്കുകളിലാക്കി വിതരണത്തിന് കൊണ്ടുപോയത്. രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഇതെന്ന് പോലീസ് പറഞ്ഞു.