പോലീസ് അറിയിപ്പ്-തളിപ്പറമ്പില്‍ നാളെ ഗതാഗത നിയന്ത്രണം

തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന പൊതുസമ്മേളനത്തിന്റെ ഭാഗമായി 03.02.2025 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച് തളിപ്പറമ്പ് പോലീസ് നല്‍കുന്ന അറിയിപ്പ്-

1-കണ്ണൂര്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ വളപട്ടണം-പഴയങ്ങാടി KSTP വഴി പോകേണ്ടതാണ്.

2-കണ്ണൂര്‍ നിന്നും ചുടല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ധര്‍മ്മശാല-വെള്ളിക്കീല്‍-പട്ടുവം വഴിയോ ഏഴാംമൈല്‍-പറപ്പൂല്‍-പട്ടുവം വഴിയോ പോകേണ്ടതാണ്.

3-കണ്ണൂര്‍  നിന്നും ആലക്കോട്,ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ധര്‍മ്മശാല-കോള്‍മൊട്ട-ബാവുപറമ്പ കുറുമാത്തൂര്‍ വഴിയോ തൃച്ചംബരം-ഭ്രാന്തന്‍കുന്ന്-സര്‍സയ്യിദ്-ടാഗോര്‍ വഴിയോ പോകേണ്ടതാണ്.

4-പയ്യന്നൂര്‍, പിലാത്തറ ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ പഴയങ്ങാടി-വളപട്ടണം KSTP വഴി പോകേണ്ടതാണ്.

5-പിലാത്തറ, ചുടല ഭാഗങ്ങളില്‍ നിന്നും ശ്രീകണ് പുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചുടല-കുറ്റ്യേരി- കാഞ്ഞിരങ്ങാട്-കരിമ്പം വഴി പോകേണ്ടതാണ്.

6-ആലക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടാഗോര്‍-അള്ളാംകുളം-സര്‍സയ്യിദ്-തൃച്ചംബരം വഴി പോകേണ്ടതാണ്.

7-ആലക്കോട്’, ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സ് മന്നയില്‍ ആളുകളെ ഇറക്കി തിരികെ സര്‍വ്വീസ് മന്നയില്‍ നിന്നും നടത്തേണ്ടതാണ്.