ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസ്
മയ്യില്‍: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജോത്സ്യനെതിരെ കേസ്.
കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെ തിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശിയായ 40 കാരിയാണ് പരാതി നല്‍കിയത്.
വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയോട് പൂജ നടത്തണമെന്നും ഭസ്മം ദേഹത്ത് പുരട്ടണമെന്നും ആവശ്യപ്പെട്ടതായി പറയുന്നു.
തുടര്‍ന്ന് കണ്ണാടിപ്പറമ്പിലെ ജ്യോതിഷാലയത്തില്‍ വെച്ച് പൂജയുടെ മറവില്‍ പീഡിപ്പിച്ചതായാണ് പരാതി.
ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതായും പുറത്ത് പറഞ്ഞാല്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മയ്യില്‍ പോലീസ് അന്വേഷണം തുടങ്ങി.