ടി..ടി.കെ. ദേവസ്വത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടിയില്‍പണം മോഷ്ടിച്ചതായ ആരോപണം കത്തുന്നു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാരമെണ്ണുന്നതിനിടെ നോട്ടുകെട്ടുകള്‍ മോഷ്ട്ടിച്ചതായി ആരോപണം.

സംഭവത്തില്‍ ഉള്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള നീക്കം വിവാദമായി.

25-07-2025 ന് തൃച്ചംമ്പരം ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം അപഹരിച്ച ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ഭരണക്കാരുടെ മെല്ലെപ്പോക്ക് തെളിവ് നശിപ്പിച്ച് മോഷ്ട്ടാവിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

ക്ഷേത്ര ഭണ്ഡാരമെണ്ണുന്നതിനിടയില്‍ പണമപഹരിച്ചയാളെ സംരക്ഷിക്കാന്‍ ഭരണതലത്തില്‍ ഉണ്ടായിട്ടുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് പണമപഹരിച്ച ക്ഷേത്ര ജീവനക്കാരനെതിരെ നടപടിയെടുക്കാത്തതെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹി എ.പി.ഗംഗാധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

25-07-2025 ന് വെള്ളിയാഴ്ച ക്ഷേത്ര ചുമതലയിലുള്ള ജീവനക്കാരന്‍ ഭണ്ഡാരമെണ്ണുന്നതിനിടയില്‍ പണം പാന്റിനുള്ളിലേക്ക് തിരുകി കയറ്റുന്നത് കണ്ട മറ്റുള്ളവര്‍ സൂപ്പര്‍വൈസര്‍ ചുമതലയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോഡ് ഉദ്യോഗസ്ഥനെ

കാര്യങ്ങള്‍ ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം നടന്ന സി സി ടി വി പരിശോധനയില്‍ ജീവനക്കാരന്‍ പണം തന്റെ പാന്റിനുള്ളിലേക്ക് താഴ്ത്തിവെക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ജീവനക്കാരനെതിരെ അടിയന്തിര നടപടിയെടുത്ത്

ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ദേവസ്വം ഭരണക്കാര്‍ തയ്യാറായിട്ടില്ല.

സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ നശിപ്പിച്ച് തെളിവ് ഇല്ലാതാക്കാന്‍ ദേവസ്വം ഭരണക്കാര്‍ പണമപഹരിച്ചയാള്‍ക്ക് ഒത്താശ ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.