ചിറവക്കില്‍ രണ്ട് ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–
തളിപ്പറമ്പ്: ചിറവക്കില്‍ അടിയന്തിരമായി രണ്ട് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ തുടക്കത്തിലും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനമായത്.
മെയ്-28 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മംഗളം, സുദിനം പത്രങ്ങളും ഇക്കാര്യം പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ ഇന്ന് രാവിലെ നടന്ന താലൂക്ക് വികസന സമിതി മുമ്പാകെ പരാതി നല്‍കിയിരുന്നു.
സമിതി പരാതി പരിഗണിച്ചപ്പോള്‍ ഇവിടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പായി ആധുനിക തളിപ്പറമ്പിന്റെ സൃഷ്ടാവായി അറിയപ്പെടുന്ന കമ്പനിസ്വാമി നിര്‍മ്മിച്ച ഷെല്‍ട്ടര്‍ നവീകരിക്കാന്‍ തയ്യാറാണെന്ന്
അദ്ദേഹത്തിന്റെ ചെറുമകനും പ്രമുഖ പരിസ്ഥിതി-വന്യ ജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന്‍ സമിതി മുമ്പാകെ വെളിപ്പെടുത്തി.
ഈ ആവശ്യം ഉന്നയിച്ച് രേഖാമൂലം മുന്‍ തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലിന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനായി പ്രത്യേക സബ്കമ്മറ്റി രൂപീകരിച്ചു.
തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍,
പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ സജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ അസീസ്, വിജയ് നീലകണ്ഠന്‍, സി.സി.ശ്രീധരന്‍, കരിമ്പം.കെ.പി.രാജീവന്‍, പ്രമോദ് ചേടിച്ചേരി
എന്നിവരുള്‍പ്പെടുന്നതാണ് സബ് കമ്മറ്റി. താലൂക്ക് വികസന സമിതിക്ക് ശേഷം യോഗം ചേര്‍ന്ന സബ്കമ്മറ്റി തീരുമാനപ്രകാരം ചിറവക്കില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ രണ്ട് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ ധാരണയായി.
അടിയന്തിര പ്രാധാന്യത്തോടെ ഷെല്‍ട്ടര്‍ പണിയുമെന്ന് പി.പി.മുഹമ്മദ് നിസാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.