തനത്ഫണ്ട്-യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍ക്കാര്‍തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു.

കൊടിയില്‍ സലീമിന്റെ അധ്യക്ഷയതയില്‍ യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റി ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, കെ.നബീസബീവി,
കൗണ്‍സിലര്‍മാരായ കെ.രമേശന്‍. സി.മുഹമ്മദ് സിറാജ്, പി.കെ.റസിയ, പി.കെ.സാഹിദ, റഹ്‌മത്ത് ബീഗം, സി.നുബുല, എം.സജ്ന. ടി.മുനീറ എന്നിവര്‍ പങ്കെടുത്തു. സി.പി.മനോജ് സ്വാഗതവും എം.കെ.ഷബിത നന്ദിയും പറഞ്ഞു