വൈദ്യുതി ചാര്‍ജ് വര്‍ദ്ധന-കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് പാച്ചേനി-
തളിപ്പറമ്പ്: കേരളത്തിന്റെ പൊതു കടം 5 വര്‍ഷം കൊണ്ട് രണ്ട് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച റെക്കോര്‍ഡ് ആണ് പിണറായി സര്‍ക്കാറിനുള്ളത്,

പൊതുകടത്തില്‍ കേരളം മുങ്ങുബോള്‍ ലക്ഷങ്ങള്‍ ചിലവിട്ട് പുതിയ ആഡംബര കാറുകള്‍ വാങ്ങാന്‍ സര്‍ക്കാറിന് ഒരു മടിയുമില്ല
പാവപ്പെട്ട ജനങ്ങളുടെ മേല്‍ ഏഴ് ശതമാനത്തോളം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് സതീശന്‍ പാച്ചേനി.
യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ തളിപ്പറമ്പ് കെ
എസ് ഇ.ബി. ഓഫിസിനു മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.ജനാര്‍ദ്ദനന്‍, സുധീഷ് കടന്നപ്പള്ളി, സി.പി..വി.അബ്ദുള്ള, എന്നിവര്‍ സംസാരിച്ചു.
എ.ഡി.സാബൂസ്, ഇ.ടി.രാജീവന്‍, പി.മുഹമ്മദ് ഇഖ്ബാല്‍, ഒ.പി. ഇബ്രാഹിംകുട്ടി, എം.വി.രവീന്ദ്രന്‍, കെ.എം.ശിവദാസന്‍, എ.പി.കെ. രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി
