അനധികൃത കെട്ടിടം നാട്ടുകാര്‍ പരാതി നല്‍കി-
പഴയങ്ങാടി: കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് സ്വകാര്യവ്യക്തി റോഡരികില്‍ കെട്ടിടം നിര്‍മ്മിച്ചതായി പരാതി.
ഇത് സംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.
ഏഴോം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ എരിപുരത്ത് പോസ്‌റ്റോഫീസിനു സമീപത്താണ് പൊതുമരാമത്ത് റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെ കെട്ടിടം നിര്‍മിച്ചത്.
റോഡില്‍ നിന്ന് 40 സെന്റീമീറ്റര്‍ മാത്രം വിട്ടാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനധികൃത കെട്ടിടം പൊളിച്ചു മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
