റാങ്ക് ജേതാവ് മറിയംബിക്ക് വനിതാ ലീഗിന്‍റെ ആദരം

തളിപ്പറമ്പ: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്‍റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36ാം റാങ്കും കേരളത്തില്‍ നിന്ന് 3ാം

റാങ്കും നേടിയ തളിപ്പറമ്പ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയനെ വനിതാലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു.

മുനിസിപ്പല്‍ പ്രസിഡന്‍റെ് പി.റഹ്മത്തും ജനറല്‍ സെക്രട്ടറി എം.സജ്നയും ചേര്‍ന്ന് ഉപഹാരം നല്‍കി.

\ചടങ്ങില്‍ ഭാരവാഹികളായ പി.റജുല, തസ്ലീമ ജാഫര്‍, കെ.പി.റബീബ, പി.കെ.റഹ്മത്ത്, പി.ഷിഫാനത്ത്, ജസീന എന്നിവര്‍ സന്നിഹിതരായിരുന്നു.