നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങി-ലൈംഗികാതിക്രമം നടത്തി-സുധീഷിന് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെക്കൊണ്ട് സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും മൊബൈലില്‍ അയച്ചുകൊടുത്ത് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
ചെറുതാഴം കോട്ടയില്‍ സ്വദേശി പൂവളപ്പ് വീട്ടില്‍ പി.വി.സുധീഷിനാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷ വിധിച്ചത്.
2020 ഏപ്രില്‍ മുതല്‍ 2021 മെയ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ പരിയാരം എസ്.ഐ ടി.എസ്.ശ്രീജിത്താണ് കേസെടുത്തത്. എസ്.ഐ കെ.കെ.തമ്പാനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി നഗ്നത വീഡിയോയില്‍ പകര്‍ത്തി വാങ്ങിയത്.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.