വാരിയര്‍ സമാജം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു:

തളിപ്പറമ്പ്: സമസ്ത കേരള വാരിയര്‍ സമാജം തളിപ്പറമ്പ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

പ്രസിഡന്റ് കെ.വി.ആര്‍. വാരിയരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.

വനിതാ വേദി പ്രസിഡന്റ് ടി.ഓമന പത്മനാഭന്‍, സെക്രട്ടറി പി.ടി. രാജലക്ഷ്മി, യൂണിറ്റ് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണന്‍ തൃച്ചംബരം, ടി.നാരായണ വാരിയര്‍, ടി.വി.ചന്ദ്രഭാനു എന്നിവര്‍ പ്രസംഗിച്ചു.

യൂണിറ്റിലെ 80 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

എസ്.എസ്.എല്‍.സി./+2, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും മെമെന്റേയും നല്‍കി അനുമോദിച്ചു.

രാമായണം ക്വിസ് മത്സരം, മാലകെട്ട് പ്രദര്‍ശനം എന്നിവയില്‍ പങ്കെടുത്തവരേയും സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.

പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.