പരിയാരം ഗ്രാമപഞ്ചായത്ത്- വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗ്രാമപഞ്ചായത്ത് കാഞ്ഞിരങ്ങാട്ട് നിര്‍മ്മിച്ച വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് കുമ്മായച്ചൂളക്ക് സമീപത്തെ വഴിയിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സി.എം.കൃഷ്ണന് അധ്യക്ഷത വഹിക്കും. ടി.രൂപേഷ് റിപ്പോര്‍ട്ടവതരിപ്പിക്കും. പി.പി.ബാബുരാജന്, ടോണ വിന്‍സെന്റ്, ടി.പി.രജനി, ആര്.ഗോപാലന് മാസ്റ്റര്‍, കെ.എം.സുനില്‍കുമാര്‍, സി.എച്ച്.വിജയന്,
ടി.വി.നാരായണന്, പി.സുഖദേവന്‍, പി.സി.എം.അഷറഫ് എന്നിവര്‍ പ്രസംഗിക്കും. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ സ്വാഗതവും സെക്രട്ടെറി എം.വി.ചന്ദ്രന് നന്ദിയും പറയും.
