വാഹനമോഷ്ടാവ് അറസ്റ്റിലായി.
പഴയങ്ങാടി: വാഹനമോഷ്ടാവ് പഴയങ്ങാടി പോലീസിന്റെ പിടിയിലായി.
മലപ്പുറം എടവണ്ണ സ്വദേശി തനിയാടന്‍ റിന്‍ഷിദ്(23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പഴയങ്ങാടിയിലെ ഹോട്ടല്‍ ജീവനക്കാരനാണ്.
വാഹന പരിശോധ്ക്കിടെയാണ് ഇന്നലെ രാത്രി പഴയങ്ങാടി ഓവര്‍ ബ്രിഡ്ജ് പരിസരത്തില്‍ നിന്നും പോലീസ് കൈനീട്ടി നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടിയത്.
2020 ജനുവരിയില്‍ എറണാകുളം കളമശ്ശേരിയിലെ ഒരു വീട്ടില്‍ നിന്നും കളവു പോയ വാഹനം നമ്പര്‍ മാറ്റി ഓടിക്കുന്നതാണെന്ന് വ്യക്തമായതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷന്‍, മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍എന്നിവിടങ്ങളില്‍ റിന്‍ഷിദിനെതിരെ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
