മരം വീണു-ഗതാഗതം മുടങ്ങി.

മാത്തില്‍: കശുമാവ് റോഡിലേക്ക് പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി.

കാങ്കോല്‍-ആലപ്പടമ്പിലെ കാളീശ്വരത്ത് ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം.

കെ.പി.സുകുമാരന്‍ എന്നയാളുടെ പറമ്പിലെ കൂറ്റന്‍ കശുമാവിന്റെ ശാഖയാണ് കാങ്കോല്‍-സ്വാമിമുക്ക്-മാത്തില്‍ റോഡിലേക്ക് വീണത്.

പയ്യന്നൂര്‍ അഗ്നിശമനനിലയം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ
സംഘമാണ് മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.രജിലേഷ് പി.ധനേഷ്, എ.സുധീര്‍, അരുണ്‍ കെ.നമ്പ്യാര്‍, ഹോംഗാര്‍ഡ് കെ.എം.ഗോവിന്ദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.