വെള്ളൂര്‍ പുത്തന്‍കുടി തറവാട് കളിയാട്ടം മെയ്-17.18 തീയതികളില്‍-25 വര്‍ഷങ്ങള്‍ക്ക് ശേഷം

പയ്യന്നൂര്‍: കാല്‍നൂറ്റാണ്ടിന് ശേഷം വെള്ളൂര്‍ പുതിയതെരു പുത്തന്‍കുടി തറവാട് കളിയാട്ട മഹോല്‍സവം മെയ് 17, 18 തിയ്യതികളില്‍ നടക്കും.

17 ന് ശനിയാഴ്ച രാവിലെ 8.30 ന് സ്ഥലശുദ്ധിയും ഗണപതി ഹോമവും നടക്കും.

വൈകീട്ട് കാല്‍ നൂറ്റാണ്ടിനു ശേഷം കൊണ്ടാടുന്ന കളിയാട്ട മഹോല്‍സവത്തിന് തുടക്കമാവും.

വെള്ളൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ച് കൊണ്ടു വരുന്നതോടു കൂടിയായിരിക്കും കളിയാട്ടത്തിന് തുടക്കമാവുക.

രാത്രി 7.30 ന് തിടങ്ങല്‍, 9 ന് മോന്തിക്കോലവും 10.30 ന് കുറത്തിയമ്മയുടെ പുറപ്പാടും ഉണ്ടാകും.

18 ന് ഞായറാഴ്ച രാവിലെ 10.30 ന് കുണ്ടോറ ചാമുണ്ഡിയുടെയും കൂടെയുള്ളോരുടെയും പുറപ്പാട് നടക്കും.

ഉച്ചക്ക് നടക്കുന്ന പ്രസാദ വിതരണത്തോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.

വാര്‍ത്ത സമ്മേളനത്തില്‍ പുത്തന്‍കുടി തറവാട്ടിലെ ഏകനാഥ് , ദാമോദരന്‍, ഭരതന്‍, കുഞ്ഞികൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.