ഇ.കെ.നായനാര്‍ വായനശാല വിജയോത്സവം സംഘടിപ്പിച്ചു

തളിപ്പറമ്പ്: തീയന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയികളായവരെ അനുമോദിച്ചു.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് എം.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വി.എം.വിമല ടീച്ചര്‍, എം.ഗംഗാധരന്‍, എം.സുജിത്ത്, പി.പി.സതീശന്‍, പി.വി.സുനിത, കെ. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.