കാണാനില്ല-കണ്ടാല്‍ അറിയിക്കണേ-

കതിരൂര്‍: മധ്യവയസ്‌ക്കനെ കാണാതായി. മുതിയങ്ങയിലെ നബീസുവിന്റെ മകന്‍ തൈക്കണ്ടിയില്‍ വീട്ടില്‍ സലീമിനെയാണ് (48) 2022 മെയ് 6 മുതല്‍ കാണാതായത്.

ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് . കൈകള്‍ കൊണ്ട് മുഷ്ടി ചുരുട്ടി ബലം പിടിച്ച് ആംഗ്യങ്ങള്‍ കാണിക്കുന്ന സ്വഭാ വമുണ്ട്. സിഗററ്റ്, ബീഡി എന്നിവ വലിക്കുന്ന സ്വഭാവമുണ്ട്.

വെളുത്ത് മെലിഞ്ഞ ശരീരപ്രകൃതി. സുമാര്‍ 167 സെന്റി മീറ്റര്‍ ഉയരം. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കറുത്ത ജീന്‍സ് പാന്റും നീല ഷര്‍ട്ടും ധരിച്ചിരുന്നു.

കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്ത ഫോണ്‍ നമ്പറില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് കതിരൂര്‍ പോലീസ് അറിയിച്ചു.

ഫോണ്‍- 0490-2305888.
9497947251, 9497980891. ബന്ധുക്കള്‍-9900022449, 8547560723.