വികസിത് ഭാരത് സങ്കല്‍പ് യാത്ര ചപ്പാരപ്പടവില്‍.
ചപ്പാരപ്പടവ്: കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റ നിര്‍ദ്ദേശ പ്രകാരം എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര നടക്കുന്നതിന്റെ ഭാഗമായി ഇന്ന് ചപ്പാരപ്പടവില്‍ കൃഷി ഓഫിസര്‍ പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പദ്ധതികളെ പറ്റി വിശദികരിക്കുകയും, അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥലത്ത് വച്ച് അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു.
ഡ്രോണ്‍ ഉപയോഗിച്ച് കൃഷികള്‍ക്ക് മരുന്ന് തെളിക്കുന്നതിനുള്ള പ്രദര്‍ശനവും, സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനവും നടന്നു.
പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിനെ എലിസബത്ത് ജോസഫ്, ഗ്രാമീണ്‍ ബാങ്കിലെ വൈശാഖ്, എഫ്.എ.സി.ടിയിലെ പി.മേഘ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.