മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
പരിയാരം: മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ ആരംഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു.
എഐസി ഓഫീസ് ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ നിര്‍വ്വഹിച്ചു.
മിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. ടോണ വിന്‍സെന്റ്, സുധ ശങ്കര്‍, എ.എസ്.ഷിറാസ്, ടി.പി.വിനീഷ് ബാബു പി.മനോജ്കുമാര്‍, എ.പി.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
ജയചന്ദ്രന്‍ മണക്കാട് കപ്പാസിറ്റി ഡവലപ്മെന്റ് പ്രോഗ്രാം വഴിയുള്ള സ്‌ട്രൈവ് അപ്രന്റീസ് ആക്ട് ബോധവല്‍കരണ ക്ലാസ് നയിച്ചു.
ചടങ്ങിന് കെ.പി.രവീന്ദ്രന്‍ സ്വാഗതവും സി.അബ്ദുള്‍കരീം നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റിന്റെ സ്‌ട്രൈവ് പദ്ധതി പ്രകാരമാണ് കാര്‍പെന്റര്‍, ഫര്‍ണിച്ചര്‍ ആന്റ് ക്യാബിനറ്റ് മേക്കര്‍ എന്നീ രണ്ടു പരിശീലനപരിപാടികള്‍ നടത്തുന്നത്.