വിളയാങ്കോട് ശ്രീ ശിവക്ഷേത്രം കൊടിയേറ്റ് മഹോല്‍സവം 17 മുതല്‍ 23 വരെ.

പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 17 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

17 ന് വൈകുന്നേരം ശുദ്ധിക്രിയകള്‍, പ്രസാദ ശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, അത്താഴപൂജ.

18 ന് വൈകുന്നേരം 4.30 ന് കലവറ സമര്‍പ്പണം 7 ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റം നടത്തും. രാത്രി 8 ന് അറത്തില്‍ ഭദ്രപുരം മാതൃസമിതിയുടെ തിരുവാതിര.

19 ന് രാത്രി 7 ന് തായമ്പക, 730 ന് അനലക്കാട് മാധവന്‍നമ്പൂതിരിയുടെ തിടമ്പ് നൃത്തം.

20 ന് രാത്രി 7.30 ന് വട്ടക്കുന്നം ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ തിടമ്പ്‌നൃത്തം. രാത്രി 9ന് പുഷ്പക ബ്രാഹ്‌മണ സേവാസംഘത്തിന്റെ കലാപരിപാടികള്‍.

21 ന് രാത്രി 7.30 ന് പെരികമന ഈശ്വരന്‍ ശങ്കരന്റെ തിടമ്പ്‌നൃത്തം, രാത്രി 10 ന് കുളപ്പുറം കലാകാരന്‍മാരുടെ നൃത്തനൃത്യങ്ങള്‍.

22 ന് രാത്രി 7.30 ന് ഇരട്ടതായമ്പക, 9 ന് പള്ളിവേട്ട.

23 ന് രാവിലെ പള്ളി ഉണര്‍ത്തല്‍, 9 ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കം. ഉച്ചക്ക് 12 ന് ആറാട്ട് സദ്യ.

വാര്‍ത്താസമ്മേളനത്തില്‍ സി.മോഹനന്‍, എം.വി.ശംഭു, കെ.വി.പത്മനാഭന്‍, കെ.പി.ജനാര്‍ദ്ദനന്‍, എം.സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.