വീട്ടില്‍കയറി അക്രമം-നാലുപേര്‍ക്കെതിരെ വധശ്രമക്കേസ്-
തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവിവെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സഹോദരനേയും ഭാര്യയേയും

സഹോദരിയേയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു.
ചപ്പാരപ്പടവ് മംഗരയിലെ വാഴവളപ്പില്‍ അബ്ദുല്ലത്തീഫിന്റെ(29)ന്റെ പരാതിയിലാണ് കേസ്.
23 ന് വൈകുന്നേരം ആറിന് ലത്തീഫ് സഹോേദരന്‍ ഉസ്മാന്റെ വീട്ടില്‍ സെന്‍ട്രല്‍ഹാളില്‍ ഇരിക്കവെ മംഗര സ്വദേശികളായ താഹിര്‍, ഹസീബ്, സമീര്‍, ബാസിത്ത്
എന്നിവര്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിക്കുകയും മൂന്നാം പ്രതി സമീര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
നാലുപേര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
സമീറിനെ അസമയത്ത് ഉസ്മാന്റെ വീട്ടിന് സമീപം കണ്ടകാര്യം ചിലരോട് പറഞ്ഞ വൈരാഗ്യമാണ് അക്രമത്തിന് കാരണമായി പറയുന്നത്.
