ഇസ്രായേല്‍ ജോലിവിസ തട്ടിപ്പ് തളിപ്പറമ്പിലെ ബിനു ജോസഫിന്റെ പേരില്‍ കേസ്.

ചിറ്റാരിക്കല്‍: ഇസ്രായേലിലേക്ക് ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

ചിറ്റാരിക്കല്‍ കാരമലയിലെ ചേരേട്ടു വടക്കെവീട്ടില്‍ റീന കുര്യാക്കോസിന്റെ പരാതിയിലാണ് തളിപ്പറമ്പ് കുറുമാത്തൂരിലെ തെക്കെമുറിയില്‍ ബിനു ജോസഫിന്റെ പേരില്‍ കേസെടുത്തത്.

കേളകം മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ബിനു ജോസഫ് നല്‍കിയ പരസ്യപ്രകാരമാണ് റീന കുര്യാക്കോസ്ഇയാളെ
ബന്ധപ്പെടുന്നത്.

2025 മെയ് 9, 10 തീയതികളിലായി ഗൂഗിള്‍പേ വഴി ഒന്നരലക്ഷം രൂപ കൈപ്പറ്റിയ ബിനു ജോസഫ് വിസയോ കൈപ്പറ്റിയ പണമോ തിരികെ നല്‍കാതെ വഞ്ചിച്ചതായാണ് പരാതി.