വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെടുത്തു.
തളിപ്പറമ്പ്: ഇംഗ്ളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10,69,200 രൂപ തട്ടിയെടുത്തതായ പരാതിയില്‍ അങ്കമാലി സ്വദേശിക്കെതിരെ കേസ്.
ബക്കളം നെല്ലിയോട്ട് കരുണയില്‍ പി.അതുലിന്റെ(29)പരാതിയിലാണ് കേസ്.
എറണാകുളം അങ്കമാലി സ്വദേശി പുന്നൂസ് റോയിയുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2023 മാര്‍ച്ച് 29 മുതല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വിസ വാഗ്ദാനം ചെയ്ത് പുന്നൂസ് റോയിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തെങ്കിലും വിസയോ പണമോ തിരിച്ചുകിട്ടിയില്ലെന്നാണ് പരാതി.