വോട്ടു വണ്ടി പ്രചരണം തുടങ്ങി.
തളിപ്പറമ്പ്: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനും വോട്ടിങ്ങ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി വോട്ടു വണ്ടി പ്രയാണമാരംഭിച്ചു.
വോട്ടു വണ്ടിയുടെ ഫ്‌ളാഗ് ഓഫ് തളിപ്പറമ്പ താലൂക്ക് ഓഫീസിനു മുമ്പില്‍ തഹസില്‍ദാര്‍ കല ഭാസ്‌കര്‍ നിര്‍വ്വഹിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.നാരായണന്‍ കുട്ടി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.സുരേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വോട്ടു വണ്ടി വരും ദിവസങ്ങളില്‍ തളിപ്പറമ്പ്, ഇരിക്കൂര്‍, പയ്യന്നൂര്‍ അസംബ്ലി മണ്ഡലങ്ങളുടെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തുകയും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യും.
വോട്ടു ചെയ്യുന്നതിനോളം മഹത്തരമായി മറ്റൊന്നില്ല. ഞാന്‍ വോട്ടു ചെയ്യും, ഉറപ്പായും എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് വോട്ടു വണ്ടിയുടെ ലക്ഷ്യമെന്നും പൊതുജനങ്ങള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.