ഇങ്ങനെയെങ്കില്‍ പോലീസിന് സംരക്ഷണ നല്‍കാന്‍ പട്ടാളത്തെ വിളിക്കേണ്ടിവരുമെന്ന് വി.രാഹുല്‍.
തിരുവനന്തപുരം: പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.രാഹുല്‍.
സമരം ചെയ്യുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുട്ടയും പാലും വാങ്ങിക്കൊടുത്ത് അവരോട് താണുകേണ് അഭ്യര്‍ത്ഥിക്കുന്ന പോലീസ് യൂത്ത് കോണ്‍ഗ്രസ് വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ളവരുടെ വസ്ത്രം പോലും പരസ്യമായി കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ പിണറായിയുടെ ഗണ്‍മാന് ഇപ്പോള്‍ പോലീസ് സംരക്ഷണം കൊടുക്കേണ്ടി വന്നതുപോലെ പോലീസിന് സംരക്ഷണം കൊടുക്കാന്‍ പട്ടാളത്തെ വിളിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
