വ്യാപാരി മേഖലയില്‍ കേരളാ വ്യാപാരി-വ്യവസായി സമിതിക്ക് അല്‍ഭുതകരമായ വളര്‍ച്ച-പി.എം.സുഗുണന്‍.

പിലാത്തറ: വ്യാപാര മേഖലയിലുള്ള മറ്റ് സംഘടനകളെ അപേക്ഷിച്ച് അല്‍ഭുതകരമായ വളര്‍ച്ചയാണ് വ്യാപാരി-വ്യവസായി സമിതി കേരളത്തില്‍ നേടിയെടുത്തുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ സെക്ട്രടറി പി.എം.സുഗുണന്‍.

മാടായി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പിലാത്തറ വ്യാപാര മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏരിയാ പ്രസിഡന്റ് എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എം.കെ.തമ്പാന്‍, കെ.പത്മനാഭന്‍, കെ.സി.തമ്പാന്‍ മാസ്റ്റര്‍, യു.രാമചന്ദ്രന്‍, വി.വി.രാമചന്ദ്രന്‍, സി.പി.ഷിജു, മുസ്തഫ കടന്നപ്പള്ളി, ഉണ്ണികൃഷ്ണവാരിയര്‍, എം.കെ.മഹേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.പങ്കജവല്ലി, കെ.വി.ഉണ്ണികൃഷ്ണന്‍, കെ.എം.അബ്ദുല്‍ലത്തീഫ്, എം.രാമചന്ദ്രന്‍, എം.കെ.തമ്പാന്‍, കെ.കെ.ദാമോദരന്‍, ടി.സി.വില്‍സണ്‍, എ.പി.നാരായണന്‍, കെ.സി.രഘുനാഥ്, മൂലക്കാരന്‍ കൃഷ്ണന്‍, പി.കെ.ഭാസ്‌ക്കരന്‍, പോള രാജന്‍, ഐക്കാല്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്നലെ പിലാത്തറ ബസ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തില്‍ എം.വിജിന്‍ എം.എല്‍.എ ആനുകൂല്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ചന്തപ്പുരയിലെ വ്യാപാരിയായിരിക്കെ മരണപ്പെട്ട ഇ.സി.ദിനേശന്റെ കുടും ബത്തിനാണ് വ്യാപാരിമിത്ര ആനുകൂല്യമായ മൂന്ന് ലക്ഷം രൂപ നല്‍കിയത്.

വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലകമ്മിറ്റി ജില്ലയിലെ സമിതി അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന സംരക്ഷണ പദ്ധതിയാണ് വ്യാപാരിമിത്ര.

കഴിഞ്ഞ ആഗസ്ത് മാസം മുതലാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വന്നത്. പിലാത്തറ വ്യാപാര മന്ദിരത്തിലെ വി.ഉമ്മര്‍നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 190 പ്രതിനിധികഴളാണ് പങ്കെടുക്കുന്നത്.