വ്യാപാരോത്സവ് 23-24 ഏട്ടാമത് നറുക്കെടുപ്പ് നടത്തി; പദ്ധതി 2024-ഏപ്രില്‍ 22 വരെ നീട്ടി

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിച്ച തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപാരോല്‍സവ്-23 ഏട്ടാമത് നറുക്കെടുപ്പ് ഇന്നലെ വ്യാപാരഭവനില്‍ നടന്നു. ചടങ്ങ് തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി പുനത്തില്‍ ബാഷിത് നറുക്കെടുപ്പ് നടത്തി.

പ്രസ് ഫോറം പ്രസിഡന്റ് എം.കെ.മനോഹരന്‍, മുന്‍സിപ്പല്‍ സെക്രട്ടറി കെ.പി.സുബൈര്‍, എം.പി.ഹസന്‍ ഇസ്‌കാന്‍ ഗോള്‍ഡ്, മുഹമ്മദ് റാഫി ഷൂബീഡു, ജബീര്‍.സി.വി സെഞ്ച്വറി ഫാഷന്‍, മിസ്ഹബ് നിയര്‍ബി, ഫര്‍സീന്‍.കെ.എം പ്ലൈവുഡ് എന്നിവര്‍ വര്‍ പ്രസംഗിച്ചു.

വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്, കെ.പി.മുസ്തഫ, സെക്രട്ടറിമാരായ കെ.കെ.നാസര്‍, സി.പി.ഷൌക്കത്തലി, കെ.വി.ഇബ്രാഹിം കുട്ടി, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ പ്രദീപ് കുമാര്‍, കെ.അബ്ദുല്‍ റഷീദ്, യൂത്ത് വിങ്ങിന്റെ ഭാരവാഹികളായ ബി.ശിഹാബ്, കെ.ഷമീര്‍, കണ്‍വീനര്‍ സി.ടി.അഷ്റഫ്, അലി ആല്‍പി എന്നിവര്‍ കഴിഞ്ഞ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. കോര്‍ഡിനേറ്റര്‍ എം.എ.മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.

ചടങ്ങിന് ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.

പൊതുജനങ്ങളുടെയും വ്യാപാരികളുടെയും നിരന്തരമായ അപേക്ഷയെ മാനിച്ചു കൊണ്ട് കഴിഞ്ഞ പ്രവര്‍ത്തക സമിതിയോഗത്തില്‍ വ്യാപാരോത്സവ്’23-’24 പദ്ധതിയുടെ കലാവധി 2024 മാര്‍ച്ച് 02 ല്‍നിന്നും 2024ഏപ്രില്‍ 22 വരെ നീട്ടി.

എല്ലാവരും സഹകരിക്കണമെന്നും നിശ്ചിത തുകക്ക് വ്യാപാരികള്‍ കൂപ്പണുകള്‍ കൊടുക്കുകയും ഉപഭോക്താക്കള്‍ മറക്കാതെ കൂപ്പണ്‍ ചോദിച്ചു വാങ്ങുകയും ചെയ്യണമെന്നും പ്രസിഡന്റ് കെ.എസ്.റിയാസ് അറിയിച്ചു.