വീട്ടിനകത്ത് വാഷും, വാറ്റും–മുറ്റത്ത് കഞ്ചാവ് കൃഷിയും–എന്താല്ലേ-ജീവിതം!
ആലക്കോട്:200 ലിറ്റര്‍ വാഷും 40 ലിറ്റര്‍ ചാരായവും വീട്ടില്‍, മുറ്റത്ത് കഞ്ചാവ് ചെടികളും.
വീട്ടുടമ പൈങ്ങോട്ട് വീട്ടില്‍ ബെന്നി മാത്യുവിന്റെ (49) പേരില്‍ എക്‌സൈസ് കേസെടുത്തു.
ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖ്, അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്. ഷെഫീഖ് എന്നിവരും സംഘവും
ഉദയഗിരി, ശാന്തിപുരം അമ്പലപ്പടി, കാര്‍ത്തികപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഉദയഗിരി അരങ്ങം ശാന്തിപുരം
അമ്പലപ്പടിയിലെ ബെന്നിയുടെ വീടിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 200 ലിറ്റര്‍ വാഷ്, 40 ലിറ്റര്‍ ചാരായം എന്നിവ കണ്ടെടുത്തത്. ഈ സംഭവത്തില്‍ എക്‌സൈസ് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു.
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ കൃഷിചെയ്തതിന് എന്‍.ഡി.പി.എസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
പ്രതിയായ ബെന്നി സംഭവ സ്ഥലത്തില്ലാത്തതിനാല്‍ തല്‍സമയം അറസ്റ്റു ചെയ്തിട്ടില്ല.
എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, ടി.കെ.തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.മധു, കെ.മുഹമ്മദ് ഹാരിസ്,
രഞ്ചിത്ത്കുമാര്‍, പി.പെന്‍സ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.മുനീറ, ഡ്രൈവര്‍ ജോജന്‍ എന്നിവരും ഉണ്ടായിരുന്നു.
(എക്‌സൈസ് റെയിഡിന്റെ വീഡിയോ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് യൂട്യൂബ് ചാനലില്‍ കാണാം)