മാലിന്യം തള്ളിയ ഹോട്ടലിന് 10,000 രൂപ പിഴ.
പരിയാരം: പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിന് സമീപം ഹോട്ടല്‍മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ.

പരിയാരം ഗ്രാമപഞ്ചായത്തിലെ ചുടലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണ് കുറ്റ്യേരി പാലത്തിനടുത്തുള്ള സംഭരണകേന്ദ്രത്തിനന് മുന്നില്‍ മാലിന്യം തള്ളിയത്.
പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത് മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്ത് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് സംഭവം.
മാലിന്യം തള്ളുന്നവര്ക്കെതിരായി കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
