ഭര്‍ത്താവിന്റെ മുഖത്തടിച്ച ഭാര്യയുടെ പേരില്‍ പോലീസ് കേസെടുത്തു.
പരിയാരം: ഭാര്യ മര്‍ദ്ദിച്ചതായ ഭര്‍ത്താവിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
ഏമ്പേറ്റ് ഗ്യാലക്‌സി ഹൗസില്‍ വയലപ്ര ഗോപാലന്‍ നമ്പ്യാരുടെ മകന്‍ ഇ.സി.വിനോദിനാണ് (51) മര്‍ദ്ദനമേറ്റത്.
ഭാര്യ ആര്‍.ദീപയുടെ (46) പേരിലാണ് കേസ്.
ഇക്കഴിഞ്ഞ 20 ന് രാത്രി 11.15 ന് ഇഷ്ടപ്പെടാത്ത കാര്യം സംസാരിച്ചതിന് ഭാര്യ വീടിന്റെ സെന്റര്‍ ഹാളില്‍ വെച്ച് തടഞ്ഞു നിര്‍ത്തി മുഖത്തടിച്ചതായാണ് പരാതി.
ഭര്‍ത്താവ് വിനോദിന്റെ പരാതിയിലാണ് കേസെടുത്തത്.
