എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍.

ആടിക്കുംപാറ പാറോല്‍ കാട്ടി ഹൗസില്‍ അയൂബിന്റെ മകന്‍ പി.കെ.അര്‍ഷാദിനെയാണ്(28) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

ആടിക്കുംപാറയിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

950 മില്ലീ ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. അര്‍ഷാദിന്റെ പേരില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.