മിന്നല്‍ ബസ് സമരത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍

തളിപ്പറമ്പ്: മിന്നല്‍ ബസ് പണിമുടക്കിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം.

തളിപ്പറമ്പ്, പയ്യന്നൂര്‍, ആലക്കോട് മേഖലയില്‍ നിലനില്‍ക്കുന്ന ബസ് മിന്നല്‍ പണിമുടക്കിനെതിരെയാണ് ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോ.ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചത്.

ഓഫീസ് നടുക്കളത്തില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജോയിന്റ് ആര്‍.ടി.ഒയുടെയും തളിപ്പറമ്പ് പോലീസ് അധികൃതരുടെയും സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍

കണ്ണൂരില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ബസ് ഓണേഴ്‌സിന്റെ യോഗത്തില്‍ചര്‍ച്ച ചെയ്ത് ബസ് ഓടിക്കാനുള്ള നടപടി സ്വീകരിക്കുവാനും, ചര്‍ച്ച പരാജയപെട്ടാല്‍ ബദല്‍ സംവിധാനം

ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് ആവശ്യം അധികാരികള്‍ അംഗീകരിക്കുകയും ചെയ്തതോടെ സമരം തല്ക്കാലം അവസാനിപ്പിച്ചു.

സമരത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, നിയോജക മണ്ഡലം പ്രസിഡന്റ് സികെ സായൂജ്,

നിയോജക മണ്ഡലം ഭാരവാഹികളായ സി.വി.വരുണ്‍, കെ.വി.സുരാഗ്, തളിപ്പറമ്പ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.അനീഷ് കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സൈദാരകത്ത് ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.