എം.ഡി.എം.എ വീരന്‍ മിന്നല്‍ ഹബീബ് പോലീസ് പിടിയില്‍.
ശ്രീകണ്ഠാപുരം: ജില്ലയിലെ കുപ്രസിദ്ധ എം.ഡി.എം.എ വില്‍പ്പനക്കാരന്‍ ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ മിന്നല്‍ ഹബീബ് എന്ന വി.പി.ഹബീബ്‌റഹ്മാന്‍(29) പോലീസിന്റെ പിടിയിലായി.
കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ മലയോര മേഖലയായ ശ്രീകണ്ഠാപുരം, ചുഴലി, ചെങ്ങളായി, വളക്കൈ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കടക്കം അതിമാരക മയക്കുമരുന്നായ
എം.ഡി.എം.എ വില്‍പ്പന നടത്തി വന്നിരുന്ന മിന്നല്‍ ഹബീബിനെ ശ്രീകണ്ഠപുരം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (DANSAF)ചേര്‍ന്ന് കോട്ടൂര്‍വയലില്‍ വെച്ചാണ് പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകണ്ഠാപുരം സ്‌റ്റേഷനിലെ എസ്.ഐ അശോക് കുമാര്‍, എഎസ്.ഐ സജിമോന്‍,
സീനിയര്‍ സി.പി.ഒമാരായ ബിജു, ജൂബിഷ് ചാക്കോ എന്നിവരും DANSAF ടീമംഗങ്ങളും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പോലീസ് ചോദ്യം ചെയ്തതില്‍ ശ്രീകണ്ഠപുരം മേഖലയില്‍ MDMA ഉള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കള്‍ സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്ക് അടക്കം വില്പന നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു.
ഇയാളില്‍ നിന്നും 1.86 ഗ്രാം MDMA യും, ഇയാള്‍ സഞ്ചരിച്ച KL 05 C 3312 കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.