പ്രതികളെ കിട്ടിയെങ്കിലും സ്വര്‍ണം കിട്ടിയില്ല-
തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ ആന്ധ്രസ്വദേശികളായ ആനന്ദിയേയും കനിമൊഴിയേയും പോലീസ് പിടികൂടിയെങ്കിലും മോഷ്ടിച്ച 3 പവന്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല.
ഇത് രക്ഷപ്പെട്ട വേറൊരു സ്ത്രീയുടെ കയ്യിലാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
പ്രതികളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ചോദ്യം ചെയ്യലില്‍ വേറെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഇവരോടൊപ്പം അറ്റ്‌ലസ് ജ്വല്ലറിയില്‍ ഉണ്ടായിരുന്ന മോഷണസംഘാംഗമായ സ്ത്രീ കൊയിലാണ്ടിയില്‍ വെച്ച് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു.
ഇവരെ കണ്ടെത്തിയിട്ടില്ല. മോഷ്ടിക്കുന്ന സ്വര്‍ണം അപ്പോല്‍ തന്നെ മറ്റ് സംഘാംഗങ്ങള്‍ക്ക് കൈമാറുകയാണ് ഇവരുടെ രീതി.
അതുകൊണ്ടുതന്നെ പ്രതികളെയല്ലാതെ മോഷണ മുതല്‍ വീണ്ടെടുക്കാന്‍ സാധിക്കാറില്ല.
പ്രതികളെ അറ്റ്‌ലസ് ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.