അനധികൃത ചെങ്കല്‍ പണകളില്‍ റെയിഡ്, മൂന്ന് ലോറികള്‍ പിടിച്ചെടുത്തു.

പരിയാരം: അനധികൃത ചെങ്കല്‍ പണകളില്‍ റവന്യൂ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി, മൂന്ന് ലോറികള്‍ പിടിച്ചെടുത്തു.

പരിയാരം, വായാട് പൊന്നുരുക്കിപ്പാറ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.

പൊന്നുരുക്കിപ്പാറയില്‍ നിന്ന് പിടിച്ചെടുത്ത ലോറികള്‍ പരിയാരം പോലീസിന്റെ കസ്റ്റഡിയിലാണ്.

ജൂനിയര്‍ സൂപ്രണ്ട് കെ.ബീന, വില്ലേജ് ഓഫീസര്‍ വി.വി.രമേഷ്ബാബു, വില്ലേജ് അസിസ്റ്റന്റ് പി.പ്രമോദ്,

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എം.രതീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍പണകള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.