മുസ്ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് ലീഡേഴ്‌സ് ക്യാമ്പ്
കല്യാശ്ശേരി: മുസ്‌ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് സംഘടനാ ശാക്തീകരണ ക്യാമ്പ് ദാറുല്‍ ഈമാന്‍ സ്‌കൂളില്‍ നടന്നു.

മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു.
അഷ്റഫ് മുക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ്, അസ്ലം കണ്ണപുരം, അബ്ദുള്‍ ഹഖീംഹാജി, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.സി സൈനുല്‍ ആബിദ്, മണ്ഡലം പ്രസിഡന്റ് ജംഷീര്‍ ആലക്കാട്, ട്രഷറര്‍ സക്കരിയ്യ മടക്കര, മുബാരിസ്,
തസ്ലിം എന്നിവര്‍ സംബന്ധിച്ചു. ദാവൂദ് മുഹമ്മദ് ക്യാമ്പ് അവലോകനം ചെയ്തു. കെ.ഷഹനാദ് സ്വാഗതവും പി.വി.അഫ്‌സല്‍ നന്ദിയും പറഞ്ഞു.
