26 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍-.

തലശേരി: മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയിലായി.

പിണറായി പാറപ്രം പുനത്തില്‍ക്കണ്ടി ഹൗസില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ എം.പ്രകാശന്‍ (56) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്ഡ്യൂട്ടിയുടെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബിതോമസിന്റെ നേതൃത്വത്തില്‍

ധര്‍മടം-മേലൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ മേലൂര്‍ വെച്ച് നടത്തിയ വാഹനപരിശോധക്കിടെയാണ് 13(പതിമൂന്ന് ) ലിറ്റര്‍ മാഹി മദ്യവുമായി പ്രകാശന്‍ പിടിയിലായത്.

മദ്യം കടത്തിയ കെ.എല്‍. 58 M 5428 നമ്പര്‍ ബൈക്കും പിടിച്ചെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.കെ.ഷിബു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രാജേഷ് ശങ്കര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ബൈജേഷ്, ഒ.ലിമേഷ്, വിമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബീന എന്നിവരും പങ്കെടുത്തു.