സംഗീതപഠനശിബിരം മെയ് 14 മുതല്‍ 18 വരെ
പിലാത്തറ: ശ്രീരാഘവപുരം സംഗീതസഭ കര്‍ണ്ണാടകസംഗീതത്തില്‍ വിദഗ്ദ്ധപരിശീലനം ആഗ്രഹിക്കുന്നവര്‍ക്കായി സാരസ്വതം-2022 എന്ന പേരില്‍ പഞ്ചദിന സംഗീതപഠനശിബിരം സംഘടിപ്പിക്കുന്നു.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് പുറച്ചേരി ഗ്രാമത്തില്‍ മെയ് 14 മുതല്‍ 18 വരെയാണ് ഗുരുകുലരീതിയിലുള്ള ശിബിരം.
ഈ വര്‍ഷത്തെ ശിബിരത്തില്‍ സാധകം, നവാവരണകൃതികള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
പ്രസിദ്ധസംഗീതവിദ്വാന്‍ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് പഠനം.
അഞ്ച് വര്‍ഷമെങ്കിലും ശാസ്ത്രീയസംഗീതം അഭ്യസിച്ചുവരുന്നവര്‍ക്കാണ് ശിബിരത്തില്‍ പങ്കെടുക്കാന്‍ അവസരം.
പഠിതാക്കള്‍ക്ക് താമസ-ഭക്ഷണസൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.
സെക്രട്ടറി, ശ്രീരാഘവപുരം സംഗീതസഭ-8075835297, 9446482694.
