മൂത്തേടത്ത് എന്‍.എസ്.എസ് സ്പന്ദനം 2022 മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്പന്ദനം-2022 സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റിക്കോല്‍ യുവജന വായനശാല & ഗ്രന്ഥാലയത്തില്‍ നടത്തിയ ക്യാമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍ ഇ. .കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റര്‍ എസ്.കെ. നളിനാക്ഷന്‍, പി.ടി.എ. പ്രസിഡന്റ് ടി.വി.വിനോദ്, ഡോ.കെ.ടി.മാധവന്‍, ഇ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌ന മോള്‍ സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ടി.പി.ഗൗതം ഗോവിന്ദ് നന്ദിയും പറഞ്ഞു.

സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ കെ.ടി.മാധവന്‍, പി.അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.