എന്നെ സൂക്ഷിക്കുക—-ഞാന്‍ ഗൂഗിള്‍പേ ചെയ്ത് പറ്റിക്കും.

പിലാത്തറ: ഗൂഗിള്‍പേ വഴി പണം നല്‍കാമെന്ന് പറഞ്ഞ് കടയുടമയെ പറ്റിച്ച സംഭവത്തില്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.

നരീക്കാംവള്ളിയിലെ സുനില്‍കുമാറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ഇന്നലെ വൈകുന്നേരം 3.50 ന് പിലാത്തറയിലെ
രസിക ഫാന്‍സി ആന്റ് കോസ്‌മെറ്റിക്ക്‌സ് എന്ന കടയിലാണ് സംഭവം നടന്നത്.

മൂന്നും നാലും വയസുള്ള കുട്ടികള്‍ക്കും, മുതിര്‍ന്ന ഒരു കുട്ടിക്കുമുള്ള ഫാന്‍സി ആഭരണങ്ങള്‍, സ്‌ക്കൂള്‍ ഐറ്റംസ് എന്നീ സാധനങ്ങള്‍ വാങ്ങിയതിനു ശേഷം പേഴ്‌സ് വണ്ടിയിലാണ്,

ഗൂഗിള്‍പേ ചെയ്താല്‍ പോരേ എന്ന് ചോദിച്ച ഇയാള്‍ പണം അയക്കുന്നതായി കാണിക്കുകയും പണം അക്കൗണ്ടിലേക്ക് വന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്തു.

നരീക്കാംവള്ളി സ്വദേശിയായ സുനിലിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ അദ്ദേഹത്തിന്റെ അമ്മ മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്.

1200 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഇയാള്‍ 150 രൂപ കിഴിവ് ചോദിച്ച് വാങ്ങി ബാക്കി 1050 രൂപയാണ് ഗൂഗിള്‍പേ അയക്കാമെന്ന് പറഞ്ഞ് പറ്റിച്ച് മുങ്ങിയത്.

സി.സി.ടി.വി കാമറയില്‍ പതിഞ്ഞ തട്ടിപ്പുകാരന്റെ വീഡിയോയുടെ കോപ്പി സഹിതമാണ് പരാതി നല്‍കിയത്.