പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്തിയില്ല, തിരച്ചില്‍ നാളെ തുടരും-
തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്താനായില്ല, തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി.

ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് വീട്ടില്‍ ഹാഷിമിന്റെ മകനായ അന്‍സബിനെ കാണാതായത്.
വൈകുന്നേരം അഞ്ചരയോടെ കുളിക്കാനായി സുഹൃത്തുക്കളോടൊപ്പം മുനമ്പത്ത് കടവിലെത്തിയ എത്തിയ അന്‍സബിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.
തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേന രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെളിച്ചക്കുറവ് കാരണം നിര്‍ത്തിയ തിരച്ചില്‍ രാവിലെ പുനരാരംഭിക്കും.
ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം മൂസാന്‍കുട്ടി തേര്ളായിയുടെ നേതൃത്വത്തില്‍ നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തു.
