ചന്ദനം മുറിച്ച സ്ഥലം അങ്ങനെയാരും കാണണ്ട-
–ധര്‍മ്മശാല: ചന്ദനമരം കവര്‍ച്ച നടത്തിയ സ്ഥലത്ത് കെ.എ.പി അധികൃതര്‍ പ്ലാസ്റ്റിക്ക് ഷീറ്റ്കൊണ്ട് മറച്ചു.

ഇന്ന് രാവിലെ മരം മോഷണം പോയത് അറിഞ്ഞ ഉടനെതന്നെ ആളുകള്‍ക്ക് മനസിലാവാതിരിക്കാനാണ് ഇവിടെ ഷീറ്റ് വിരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെയും ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നുവെങ്കിലും പരാതികളില്ലാതെ സംഭവം പൂഴ്ത്തിവെക്കുകയായിരുന്നുവത്രേ.
24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള കെ.എ.പി-റൂറല്‍ പോലീസ് ആസ്ഥാനത്തെ മോഷണം പോലീസുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കയാണ്.
യന്ത്രവാളുപയോഗിച്ച് മുറിച്ച മരത്തിന്റെ ശിഖരങ്ങളോ ഇലകളോ വരെ അവശേഷിപ്പിക്കാതെയാണ് മോഷ്ടാക്കള്‍ കടത്തിയിരിക്കുന്നത്.
